ഹോ എന്തായിരുന്നു ബഹളം, മലപ്പുറം കത്തി... അമ്പും വില്ലും. ഇപ്പൊ ഒന്നും കാണാന്‍ ഇല്ലല്ലോ. മുല്ലപെരിയാര്‍ ഉയര്‍ത്തുന്ന ഭീഷണിയെ പറ്റി മാതൃഭുമിയില്‍ തുടര്‍ച്ചയായി വന്ന എഡിറ്റോറിയല്‍ ആയിരുന്നു ഈ ലഹളയുടെ തുടക്കം. പിന്നെ നമ്മളെ പോലെ ഉള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്ക്കാര് അത് ഏറ്റെടുത്തു. ഒന്ന് രണ്ടു ആഴ്ച താണ്ടവം തന്നെ ആയിരുന്നു. ഇപ്പൊ ഞാന്‍ ആകെ കാണുന്നത് ഒരു പെണ്‍കൊച്ചു ഒരു തമിഴ് പയ്യന് കൊഞ്ചം തണ്ണി കൊടുക്കുന്ന ഒരു പരസ്യം മാത്രം ആണ്. ഇത്രയുമൊക്കെ കാണുന്നുള്ളൂ എന്ന് തോന്നുമ്പോള്‍ എനിക്ക് ഒരു സംശയം ഡാമിലെ വെള്ളം വറ്റിയതാണോ അതോ നമ്മുടെ തൊണ്ടയിലെ വെള്ളം വറ്റിയോ?
No comments:
Post a Comment
You can add commrnts here