കാട്ടാംപാക്ക് കൊട്ടാരം ദേവിക്ഷേത്രം സങ്കല്‍പ്പശുദ്ധിയില്‍ ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്ര ചൈതന്യവുമായ് വളരെ അധികം ബന്ധപെട്ടിരിക്കുന്നു. അതിന്റെ ചരിത്ര പശ്ചാത്തലം, ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ പ്രതിഷ്ടിതമായിരിക്കുന്നതും മൂര്‍ത്തിയുമായിരികുന്ന അവിടുത്തെ ശിവ പ്രതിഷ്ടയുമായ് ബന്ധപെട്ടുള്ളതാണ്. പ്രസ്തുത ശിവ പ്രതിഷ്ഠ കാട്ടാംപാക്കിലുള്ള തെവര്‍ത്തു മലയില്‍ സ്വയംഭൂവായിട്ടുള്ളതാണ് എന്നാണ് പരക്കെ വിശ്വസിക്കപെടുന്നത്. കാടുകിഴങ്ങുകള്‍ തേടി നടന്ന സ്ത്രീ തന്റെ കയ്യിലുള്ള പാരക്കോല്‍ കൊണ്ട് മാന്തിയപ്പോള്‍ ഒരു ശിലയില്‍ കൊള്ളുകയും ശിലയില്‍ നിന്ന് രക്തം പോടിക്കുകയുംചെയ്തു. സാക്ഷാല്‍ ശിവഭഗവാന്‍ ആയിരുന്നു അത് എന്നും, മഹാദേവന്‍ അവിടുന്ന് എണിറ്റു ശേഷം കോപത്താല്‍ ആ സ്ത്രിയെ ശപിക്കുകയും ചെയ്തു. ശാപത്താല്‍ ആ സ്ത്രി ഒരു ശില ആയി മാറുകയും ചെയ്തു. ആ ശില ഇന്നും ഒരാള്‍ വലുപത്തില്‍ ഈ മലയില്‍ കാണുന്നുണ്ട്. ഭയ ഭീതിയില്‍ ആ സ്ത്രി തന്റെ കയ്യിലുണ്ടായിരുന്ന വട്ടി എറിഞ്ഞുവെന്നും അത് ചെന്ന് വീണ സ്ഥലം ഇന്നത്തെ പട്ടിതാനം എന്നും കയ്യിലുണ്ടായിരുന്ന പാരക്കോല്‍ വീണ സ്ഥലം കൊവില്‍പ്പാടുമെന്നും വിശ്വസുക്കുന്നു.
ദേവന്‍ ഉയര്‍ന്നു വന്ന കുഴിയുടെ സമീപതായ് ഒരു ശംഖു ഉയര്‍ന്നു വന്നു. വാമൊഴിയായി പറഞ്ഞു കേള്‍ക്കുന്ന ദേവന്‍ പിറന്ന കുഴിയും ശംഖു പിറന്ന കുഴിയും തെവര്തുമാലയില്‍ ചരിത്ര സത്യങ്ങളുടെ അടയാളമായി ഇന്ന് നിലകൊള്ളുന്നു. മന്നതിയുടെ പാരക്കോല്‍ കൊണ്ട് മുറിഞ്ഞ മുറിവ് ഇന്നും ഏറ്റുമാനൂര്‍ തേവരുടെ വിഗ്രഹത്തിലുണ്ട്. രാവിലെ അഭിഷേകത്തിനു ശേഷം മേല്‍ശാന്തി അവിടെ ചന്ദനം അരച്ച് ചാര്‍ത്തുന്ന പതിവ് ഇപ്പോഴും തുടരുന്നു.
തെവര്‍ത്തു മലയില്‍ ഉയര്‍ന്ന ശിവ ചൈതന്യം മഠത്തില്‍ കുടുംബത്തിന്റെ അറയില്‍ മൂന്നേമുക്കാല്‍ നാഴികയിരുന്നുവെന്നും അവിടെ നിന്നും എട്ടുമാനൂരിലേക്ക് പൊയ് എന്നുമാണ് പറയുന്നത്. മഠത്തില്‍ കുടുംബത്തിലെ ആയുധ അഭ്യാസിയായ കാരണവരായിരുന്നു ദേവന് അകമ്പടി സേവിച്ചതു. അതിനുപുറമേ അകമ്പടിയായി ഭൂത ഗണങ്ങളും ഉണ്ടായിരുന്നു. ആ ഭൂത ഗണങ്ങളെ അനുസ്മരിക്കാനാണ് ഈടുമാനൂരിലെ പ്രസിദ്ധമായ വേലകളി കാട്ടാമ്പക്ക് കരക്കാര്‍ ഈട്ടുമാനൂരപ്പന്റെ മുമ്പില്‍ utsavakalathu ഇന്നും അരങ്ങേറുന്നത്. ആയോധനമുറയില്‍ പ്രഗത്ഭനായ കുടുംബ കാരണവര്‍ക്ക് ദേവന്‍ കല്പിച്ചു കൊടുത്തതാണ് ഈ അവകാശം എന്ന് പറയുന്നു. കുടുംബവകയി ഈട്ടുമാനൂരപ്പന് ദിവസവും ഉരിയരിയുടെ നേദ്യം മുടങ്ങാതെ ഇന്നും നടത്തി പോരുന്നു.
കൊട്ടാരം ദേവി ക്ഷേട്രതോടനുബന്ധിച്ചു വേലകളി പഠിപ്പിക്കുന്ന കളരിയും പ്രവര്‍ത്തിക്കുന്നു. കൊട്ടാരം ക്ഷേത്രത്തില്‍ മകരമാസം നടത്തുന്ന പന്ത്രണ്ടു ദിവസത്തെ ഉത്സവത്തില്‍ രണ്ടാം ദിവസം മുതല്‍ പതിനൊന്നു ദിവസവും വൈകിട്ട് 6 മണി മുതല്‍ 7 മണി വരെ ഏറ്റുമാനൂരപ്പനു വഴിപാടി വേലകളി നടത്തുന്നു.
TOPIC RELATED TO ETTUMANOOR MAHADEVA TEMPLE & KATTAMPACK THEVARTHU MALA, KATTAMPAK KOTTARAM DEVI TEMPLE. HOW ETTUMANOOR MAHADEVA BHAGAVAN RELATED TO KATTAMPAK. IT IS WRITTEN IN MALAYALAM FONT. IF YOU HAVE PROBLEM IN READING MALAYALM mail at wehelpgroups@yahoomail.com
No comments:
Post a Comment
You can add commrnts here