വാഹന്മാപകടമില്ലാത്ത ഒരു ദിവസം പോലും ഇന്ന് കേരളത്തിലില്ല. ദിനം പ്രതി എത്ര അപകടങ്ങളാണ് നമുക്ക് കാണാന്‍ കഴിയുന്നത്. ഞാന്‍ ഈ ലേഖനം എഴുതികൊണ്ടിരിക്കുംപോള്‍ തന്നെ കേരളത്തില്‍ കുറഞ്ഞത് നാലപകടെമെങ്കിലും നടന്നു കഴിഞ്ഞു കാണും. പക്ഷെ അതില്‍ ചിലത് മാത്രമേ പുറം ലോകം അറിയുന്നുള്ളൂ. അതിന്റെ കാരണം മാധ്യമങ്ങള്‍ക്ക് കുറഞ്ഞത് ഒരു മരണമെങ്കിലും ഉള്ള വാര്‍ത്ത മാത്രമേ റിപ്പോര്‍ട്ട് ചെയ്യുന്നുള്ളൂ എന്നുള്ളതുകൊണ്ടാണ്. അത് കൊണ്ട് തന്നെ ഒരു ദിവസം കേരളത്തില്‍ നടക്കുന്ന അപകടങ്ങളുടെ ശരിയായ കണക്കു സാധാരണ ജനങ്ങള്‍ ariyunniilla.
image source http://www.kaduthuruthynews.com/ |
ഞാന്‍ ഈ ലേഖനം എഴുതികൊണ്ടിരുന്നപ്പോള്‍ തന്നെ തികച്ചും യാദ്രിശ്ചികമായ് എന്റെ ഒരു സുഹൃത്ത് കാനക്കരിയില്‍ ഇപ്പോള്‍ നടന്ന ഒരു അപകടത്തെ കുറിച്ച് വിളിച്ചു പറഞ്ഞു. മണലുമായി വന്ന ലോറി ആ റൂട്ടില്‍ ഓടുന്ന ഒരു സൊകാര്യ വാഹനുമായ് കൂട്ടി ഇടിച്ചാണ് അപകടമുണ്ടായത്. NEWS ON http://www.kaduthuruthynews.com/
ദിനംപ്രതി കൂടുന്ന വാഹനങ്ങളുടെ എണ്ണവും. അതിനനുസരിച്ചുള്ള റോഡുകള്‍ നമ്മുടെ നാട്ടില്‍ ഇല്ലാത്തതുമാണ് അപകടങ്ങള്‍ കൂടുന്നതിനുള്ള പ്രധാന കാരണം. പൂര്‍ത്തിയാകാതെ കിടക്കുന്ന മരാമത്ത് പണികളും അപകട നിരക്ക് കൂടാന്‍ കാരണമാകുന്നു. അമിത വേഗതയും ശ്രദ്ധ ഇല്ലാതെ വാഹനമോടിക്കുന്നതും അങ്ങനെ ഒരുപാട് ചെറിയ ചെറിയ കാര്യങ്ങള്‍ പോലും വലിയ അപകടങ്ങള്‍ ഉണ്ടാക്കുന്നു.
നിയമത്തിന്റെ സഹായത്താല്‍ മുകളില്‍ കൊടുത്തിട്ടുള്ള കാരണങ്ങളാല്‍ ഉണ്ടാകുന്ന ഒരു 80 ശതമാനം അപകടങ്ങളും നമുക്ക് ഒഴിവാക്കാം. അതിനു പറ്റിയ നിയമങ്ങലിം നമ്മുടെ നാട്ടിലുണ്ട്. പക്ഷെ അത് പ്രാവര്തികമാകുന്നില്ല എന്നതാണ് സത്യം.
No comments:
Post a Comment
You can add commrnts here