SEARCH ANYTHING HERE

Saturday, December 10, 2011

TIPS FOR WILDLIFE PHOTOGRAPHY

വന്യജീവി ഫോട്ടോഗ്രഫി ഒരു കടമ്പ തന്നെ ആണ്.  സാഹസികതയുടെ പച്ചപ്പ്‌ തേടി ഉള്ള യാത്ര. പരീക്ഷണ ഭാഗ്യ നിര്‍ഭാഗ്യ എന്നൊക്കെ  പറയാവുന്ന  ഒരു തീര്‍ഥയാത്ര.


വന്യജീവികളെ ചിത്രീകരിക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍. 



1) ആന  ( How to take Elephant's photo?)
ആനകളുടെ ചിത്രം എടുക്കുമ്പോള്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടത് കാറിന്റെ ദിശ ആണ്. നമ്മള്‍ നില്‍ക്കുന്ന ഭാഗത്ത്‌ നിന്ന് ആനയുടെ ഭാഗത്തേക്കാണ് കാറ്റിന്‍റെ ഗതി എങ്കില്‍ അപകടമാണ്. ഗന്ധം ഉപയോഗിച്ച് ആനകള്‍ ആളുകളെ മനസിലാക്കി ആക്രമിക്കാന്‍ ഇട ഉണ്ട്. ആനയുമായി നേര്‍ക്ക്‌ നേര്‍ ഉള്ള ഫോട്ടോഗ്രഫി ഒഴിവാക്കുക. ആന ഉപദ്രവിക്കാന്‍ മുന്നോട്ടു വന്നാല്‍ നേരെ ഓടാതെ വശങ്ങളിലേക്ക് ഓടി മാറുക.


2) കാട്ട്പോത്ത്‌ ( How to take Gaur's photo?)
മണം പിടിക്കാനുള്ള ശേഷി ആനയെ പോലെ കാട്ടുപോത്തിനും കൂടുതലാണ്. സംശയം തോന്നിയാല്‍ ആ ദിശയിലേക്കു ഒരുപാട് നേരം നോക്കി നില്കും. തല ഉയര്‍ത്തി പിടിച്ചു രാജവിന്‍റെ ഗൌരവത്തോടെ നില്‍ക്കുന്ന ആ നില്‍പ്പാണ് ഫോട്ടോഗ്രാഫര്‍ക്ക് വേണ്ടി ഉള്ള നില്‍പ്‌. അപകടമാണെന്ന് കണ്ടാല്‍ അവ വേഗതയോടെ കാടിന്‍റെ ഉള്ളിലേക്ക് ഓടി മറയും.



3)വേഴാമ്പല്‍ ( How to take Hornbills photo?) 
കാട്ടിലെ മരക്കൊമ്പില്‍ നിന്ന് ചാടി ചാടി നില്‍കുന്ന ഒരു സ്വഭാവമാണ് ഇവരുടേത്. മരക്കൊമ്പില്‍ പഴങ്ങളും മറ്റും കഴിക്കാന്‍ വന്നിരിക്കുമ്പോള്‍ ആയിരിക്കും ഇവരുടെ ചിത്രം എടുക്കാന്‍ ഉചിതം. കണ്ണിനു പാരലെല്‍ ആയിട്ട് വേണം ചിത്രമെടുക്കാന്‍. ലെന്‍സില്‍ നിന്ന് പ്രകാശത്തിന്റെ പ്രതിഭലനം വരാതെ നോക്കുകയും വേണം.


4) കലമാന്‍ ( How to take Sambar's photo?)
ആളനക്കം ഉണ്ടാകുമ്പോള്‍ ആ ഭാഗത്തേക്ക്‌ നോക്കി നിക്കുന്ന പ്രകൃതമാണ്  ഇവര്‍ക്കുള്ളത്. ഈ അവസരമാണ് നമുക്കുള്ള പോസ്. വളരെ മനോഹരമായി ചിത്രം എടുക്കാന്‍ ഇതിലും നല്ല അവസരം വേറെ ഇല്ല. നമ്മളുടെ ചലനങ്ങള്‍ ഇവര്‍ക്ക് പെട്ടന്ന് മനസിലാകും, അതുകൊണ്ട് തന്നെ വളരെ ശ്രദ്ധിച്ചു വേണം ചിത്രം പകര്‍ത്താന്‍.

5) മലയണ്ണാന്‍ ( How to take Malabar Squirrel photo?)
സൂര്യപ്രകാശം കൂടുതല്‍ ഉള്ളപ്പോള്‍ ഇവരെ ക്യാമറയില്‍ പകര്‍തുന്നതൈരിക്കും ഉത്തമം. കാരണം മലയണ്ണാന്‍ സൂര്യപ്രകാശത്തില്‍ തിളങ്ങുന്നതായ് കാണാറുണ്ട്. ഈ പ്രതിഭാസം പ്രയോജനപെടുതിയാല്‍ ചിത്രത്തിന്റെ ഭംഗി കൂട്ടാന്‍ കഴിയും. ആളനക്കം കണ്ടാല്‍ മര ചില്ലയില്‍ ഇരുന്നു കൈ കൂപ്പി താഴേക്ക്‌ നോക്കും. അത് തന്നെ ആണ് നമുക്കുള്ള അവരുടെ മോടെല്ലിങ്ങു പോസ്.

THELLIKKAL ( An Information Guide)
Staying deep inside a forest is a different experience altogether. To experience it, one can opt "Thellikkal Nights", a package offered by Parambikulam Tiger Reserve. The accomadation will be arranged deep inside the forest and it takes a 5 km trek to reach this point. The IB has no electric connection and it is an option to stay with minimum facilities. The tariff for one night is 3000Rs for two person, Maximum 8 person allowed at a time.
Dial 04253 245024 for booking.

No comments:

Post a Comment

You can add commrnts here