SEARCH ANYTHING HERE

Monday, January 9, 2012

A SMALL REVIEW OF THE FILM KALYANARAMAN

ഞാന്‍ കഴിഞ്ഞ ദിവസം കല്യാണരാമന്‍ സിനിമ വീണ്ടും കണ്ടു. സ്നേഹത്തിനു വേണ്ടി മരിക്കാന്‍ തയ്യാര്‍ ആയവരുടെ  കഥ ഒരു കല്യാണ വീടിന്‍റെ പശ്ചാത്തലത്തില്‍ നല്ല രീതിയില്‍ സംവിധായകന്‍  അവതരിപ്പിച്ചു. എന്നാല്‍ കഥയില്‍ വന്ന ചെറിയ ഒരു തെറ്റ് പക്ഷെ ഒട്ടും നിസാരം അയി കളയാന്‍ പറ്റാത്തതുമായ ആ തെറ്റ് സംവിധായകന്‍ കാണാതെ പോയത് എന്താണെന്ന് എനിക്ക് മനസിലായില്ല.
കഥയുടെ തുടക്കം 50 വര്‍ഷം മുന്‍പ് നടന്ന സംഭവം കല്യാണരാമന്‍ ( ദിലീപ് ) അമ്പലത്തില്‍ വച്ച് കുട്ടികളോട് പറയുന്ന രീതിയിലാണ്. ഈ സംഭവം വിവരിക്കുമ്പോള്‍ എയര്‍പോര്‍ട്ടും, ഹുണ്ടായ് കാറും ഒക്കെ നമുക്ക് കാണാന്‍ കഴിയും. 50 വര്‍ഷം മുന്‍പ് ഇതൊക്കെ സ്വപ്നത്തില്‍ മാത്രം ഉണ്ടായിരുന്ന കാര്യമാണ് എന്നതാണ് സത്യം.
അനന്ദു കാട്ടാംപാക്ക്   

2 comments:

You can add commrnts here