ജഗതി ശ്രീകുമാര്‍ അപകടനില തരണം ചെയ്തു
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്കടുത്ത് പാണമ്പ്രയില്‍ അപകടത്തില്‍ പെട്ട പ്രശസ്ത നടന്‍ ജഗതി ശ്രീകുമാര്‍ അപകടനില തരണം ചെയ്തതായി മെഡിക്കല്‍ ബുള്ളറ്റിന്‍.
ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ട്. രക്തസമ്മര്‍ദ്ദവും നിയന്ത്രണ വിധേയമായിട്ടുണ്ട്. വൃക്കകളുടേയും ശ്വാസകോശത്തിന്റേയും പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നതായും ബുള്ളറ്റിനില്‍ പറയുന്നു.
ഇപ്പോള്‍ വെന്റിലേറ്ററിന്റെ സഹായത്താലാണ് ജഗതി ശ്വസിക്കുന്നത്. നാളെയും ഇതുതന്നെ തുടരേണ്ടി വരും. അപകടനില തരണം ചെയ്തിരിക്കുന്നതിനാല്‍ 48 മണിക്കൂറിനുള്ളില്‍ തന്നെ അടുത്ത ശസ്ത്രക്രിയക്ക് വിധേയനാക്കാന്‍ സാധിക്കും എന്നാണ് ആശുപത്രി അധികൃതരുടെ പ്രതീക്ഷ.
ശനിയാഴ്ച പുതലര്‍ച്ചെയാണ് അപകടം നടന്നത്.ചാലക്കുടിയില്‍ നിന്നും എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന 'തിരുവമ്പാടി തമ്പാന്‍' സിനിയുടെ ലൊക്കേഷനില്‍ നിന്നും മെര്‍ക്കാറയിലെ ലെനിന്‍ രാജേന്ദ്രന്‍ ചിത്രമായ 'ഇടവപ്പാതി'യുടെ ലൊക്കേഷനിലേക്കുള്ള യാത്രയിലാണ് ജഗതി ശ്രീകുറിന് അപകടം സംഭവിച്ചത്.

അമ്പിളി ചേട്ടന്‍ ആഹാരം കഴിച്ചുതുടങ്ങി
Ambly chettan had food from hospital

ജഗതിക്ക് ശസ്ത്രക്രിയ നടത്തും
നടന്‍ ജഗതി ശ്രീകുമാറിനെ ചൊവ്വാഴ്ച ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും. എല്ലുകളിലെ മൂന്ന് പൊട്ടലുകള്‍ക്കാണ് ശസ്ത്രക്രിയ നടത്തുന്നത്. മൂന്ന് ശസ്ത്രക്രിയകളും ഒരുമിച്ച് നടത്തും.
അദ്ദേഹത്തെ ബുധനാഴ്ച വെന്റിലേറ്ററില്‍ നിന്ന് മാറ്റുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ജഗതിയുടെ ആരോഗ്യനിലയില്‍ നല്ല പുരോഗതിയുണ്ട്. അദ്ദേഹം അപകടനില തരണം ചെയ്തതായി കഴിഞ്ഞ ദിവസം ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.
കോഴിക്കോട് മിംസ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. (jagathy Sreekumar at kozhikode hospital)

No comments:
Post a Comment
You can add commrnts here