SEARCH ANYTHING HERE

Saturday, October 15, 2011

പ്രഭുവിനെ രക്ഷിച്ച പൂച്ച. prabhuvine rakshicha poocha.

                                                  പ്രഭുവിനെ രക്ഷിച്ച പൂച്ച 

രാജാവ് പട്ടിണിക്കിട്ട് കൊല്ലാന്‍ വധിക്കുക, ഓമനപൂച്ച ആരും കാണാതെ ഭക്ഷണമെത്തിച്ചു രക്ഷിക്കുക! വിശ്വസിക്കാന്‍ പ്രയാസമാണെങ്കിലും അങ്ങനെ ഒരു സംഭവം നടന്നിട്ടുണ്ട്. അഞ്ചു നൂറ്റാണ്ടു മുന്‍പ് ENGLAND എന്ന മഹാ നഗരത്തില്‍ ആണ് സംഭവം.
RICHARD മൂന്നാമന്‍ രാജാവ് ENGLAND ഭരിക്കുന്ന കാലം. രാജാവിന്‍റെ സഭയില്‍ അംഗമാരുന്നു Sir Henry എന്ന പ്രഭു. ഒരിക്കല്‍ HENRY തനിക്കെതിരെ ഗൂഡാലോചന നടത്തുന്നുവെന്ന് രാജാവിന്‌ അറിയാന്‍ കഴിഞ്ഞു. ചില തെളിവുകളും ലഭിച്ചു. പിന്നെ താമസിച്ചില്ല, രാജാവ് പ്രഭുവിനെ LONDON ഗോപുരം എന്ന കുപ്രസിദ്ധ ജയില്‍ തടവിലാക്കി. ജയിലില്‍ പ്രഭുവിനെ പട്ടിണിക്കിട്ട് കൊല്ലാന്‍ ആയിരുന്നു രാജാവിന്‍റെ നിര്‍ദേശം.
രാജാവിന്‍റെ കല്പന അല്ലെ? അത് ലംഘിക്കാന്‍ ആര്‍ക്കും ധൈര്യം ഉണ്ടായിരുന്നില്ല.  ഒരാള്‍ക്കൊഴികെ !!! henry യുടെ ഓമനപൂച്ച ആയിരുന്നു ആ ധൈര്യശാലി.
ലണ്ടന്‍ ഗോപുരത്തിലെ ഒരു തുറങ്കില്‍ ഒറ്റക്കായിരുന്നു henry യെ താമസിപ്പിച്ചിരുന്നത്. യജമാനെ തേടി അലഞ്ഞ പൂച്ച ചിമ്മിനിക്കുള്ളിലൂടെ ജയിലിനു അകത്തു എത്തി. യജമാന്റെ മുറിയിലും ! പട്ടിണിയില്‍ ആയ യജമാനെ rakshikkaan പൂച്ച കണ്ടെത്തിയ വഴി എന്തെന്നോ? എന്നും പുറത്തു പൊയ് ഒരു പ്രാവിനെ പിടിച്ചു കൊണ്ട് വരിക. Henry യോട് സ്നേഹമുള്ള ഒരു ജയിലര്‍ പ്രാവിനെ പാചകം ചെയ്തു പ്രഭുവിന് കൊടുത്തു. ഈ പതിവ് ദിവസവും തുടര്‍ന്നു.
ആഴ്ചകളും മാസങ്ങളും കഴിഞ്ഞു, പ്രഭു ഇതിനകം മരിച്ചു കാണുമെന്നു കരുതി രാജാ സേവകന്മാര്‍ ജയിലില്‍ എത്തി. പ്രഭുവിനെ അടച്ചിട്ട മുറിയില്‍ എത്തിയ അവര്‍ അമ്പരന്നുപോയി. പ്രഭുവിന് യാതൊരു കുഴപ്പവും ഇല്ല. 

വിവരം അറിഞ്ഞു രാജാവും അത്ഭുതപെട്ടു. Henry പ്രഭുവിന് എന്തോ ദിവ്യ ശക്തി ഉണ്ടെന്നാണ് രാജാവ് കരുതിയത്‌. അദ്ദേഹം പ്രഭുവിനെ മോചിപ്പിക്കുകയും ചെയ്തു. 
ഏതായാലും ആ പൂച്ച " Henry യുടെ ഭക്ഷണവിതരണക്കാരന്‍ " എന്ന ചരിത്ര പുസ്തകത്തില്‍ പ്രസക്തനായി. 

No comments:

Post a Comment

You can add commrnts here