SEARCH ANYTHING HERE

Saturday, October 22, 2011

തെരുവില്‍ വന്ന ഒരു വഴി തിരുവ് (a real incident)

ഇത് ഒരാളുടെ ജീവിതത്തില്‍ യഥാര്‍ത്ഥത്തില്‍ നടന്ന കഥയാണ്. ഈ കഥയിലെ നായകന്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ഉള്ള ഒരു മനുഷ്യനാണ്. അവന്‍ ആരാണെന്നോ എവിടുന്നു എന്നോ എനിക്ക് പറയാന്‍ നിര്‍വാഹമില്ല. ക്ഷമിക്കണം.

തിരക്ക് പിടിച്ച നഗരത്തിലെ സ്ഥിരം കാഴ്ചകളാണ് തിരക്ക് പിടിച്ച ആളുകള്‍, വാഹനങ്ങള്‍, സ്ഥിരം യാത്രക്കാര്‍, യാചകര്‍,വിദ്യാര്‍ഥികള്‍........
  
വിദ്യാസാഗര്‍ (name changed) ഓഫീസിലേക്ക് പോകുന്ന വഴി, ഒരു നടപ്പാത കയറി ചെന്നപ്പോള്‍ ഒരു 20 വയസു തോന്നിക്കുന്ന ബാലന്‍ തന്‍റെ നേരെ കൈ നീട്ടി. ഒരു നേരത്തെ ആഹാരത്തിനു വേണ്ടി ഉള്ള പണമാണ് അവന്‍റെ ലക്ഷ്യം. വിദ്യാസാഗര്‍ പേര്‍സില്‍ നിന്നും 10 രൂപ എടുത്തു കൊടുത്തു, എന്നിട്ട് പറഞ്ഞു നാളെ ഈ നോട്ടുമായി ഇതേ സ്ഥലത്ത് ഈ സമയത്ത് വരുവാണെങ്കില്‍ ഞാന്‍ നാളെയും പണം തരാം. അടുത്ത ദിവസവും വിദ്യാസാഗര്‍ പോകുന്ന വഴിയില്‍ അവന്‍ കാത്തു നിന്ന്. തലേ ദിവസം കൊടുത്ത പത്തു രൂപ വിദ്യാസാഗറിനെ കാണിച്ചു അവന്‍ അന്ന് മറ്റൊരു പത്തു രൂപ കൂടെ മേടിച്ചു. ഈ പതിവ് സ്ഥിരം തുടര്‍ന്ന്. അങ്ങനെ അവനില്‍ സമ്പാദ്യ ശീലം വളര്‍ന്നു, അല്ലെങ്കില്‍ വിദ്യാസാഗര്‍ അവനില്‍ സമ്പാദ്യ ശീലം വളര്‍ത്തി എന്ന് പറയാം. അവന്‍റെ കയ്യില്‍ 500 രൂപ ആയപ്പോള്‍ അവന്‍റെ കയ്യില്‍ നിന്നും ആ തുക വിദ്യാസാഗര്‍ മേടിച്ചു 500 രൂപയുടെ ലോട്ടറി കൊടുത്തു അത് വിറ്റു കഴിഞ്ഞാല്‍ നിനക്ക് ലാഭം ഉള്‍പ്പടെ 600 രൂപ കിട്ടുമെന്ന് പറഞ്ഞു അവന്‍ അത് വിറ്റു അവനു പണം കിട്ടി, പണത്തിനും ഉപരി ആ നഗരത്തില്‍ അവനു കുറേ പരിചയക്കാരായി അവന്‍റെ വാക്കുകള്‍ക്കും അവിടെ വില ഉണ്ടായി. അവന്‍റെ മനസ്സില്‍ പുതിയ ബിസിനസ്‌ ചെയ്യണമെന്ന ആഗ്രഹമുണ്ടായി. അവന്‍ തന്‍റെ കയ്യിലുള്ള 10000 രൂപ മൂലധനവും, ആളുകളില്‍ തനിക്കുള്ള സ്വാധീനവും ഉപയോഗിച്ച് അവന്‍ ഒരു ബിസിനസ്‌ തുടങ്ങി. ബിസിനസ്‌ തുടങ്ങി ഒരു മാസത്തിനു ശേഷം അവനു 150000 രൂപയുടെ ലാഭം ഉണ്ടായി. 

എന്താണ് ആ ബിസിനസ്‌ എന്ന് നിങ്ങള്ക്ക് ഊഹിക്കാമോ? അറിയില്ലെങ്കില്‍ പറഞ്ഞു തരാം ......

അനന്ദു കാട്ടാംപാക്ക് 

1 comment:

  1. പലിശക്ക് പണം കൊടുക്കല്‍

    ReplyDelete

You can add commrnts here